ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പരിക്ക് ബാധിച്ച താരത്തിന് പകരമായി പുതിയ യൂറോപ്യൻ താരത്തിന് കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്പിലെ ഒരു നാഷണൽ ടീമിന്റെ നായകനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്. ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചതോടെ പലരും ഉന്നയിച്ച സംശയമാണ് താരം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൂപ്പർ കപ്പിൽ ഉണ്ടാവുമോ എന്നുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പരിക്ക് ബാധിച്ച താരത്തിന് പകരമായി പുതിയ യൂറോപ്യൻ താരത്തിന് കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്പിലെ ഒരു നാഷണൽ ടീമിന്റെ നായകനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്.
32 വയസ്സുകാരനായ മുന്നേറ്റനിര താരം ഫെഡർ ഇവാനോവിചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫ്രീ ട്രാൻസ്ഫറിലൂടെ സീസൺ അവസാനം വരെയുള്ള കരാറിൽ സ്വന്തമാക്കിയത്. എന്നാൽ നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ്ൽ താരം പങ്കെടുക്കില്ല.
അതിനാൽ സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലായിരിക്കും ഫെഡർ ഇവാനോവിച് സെർനിച് എന്ന കിടിലൻ യൂറോപ്യൻ താരം ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
താരത്തിന് ഇതുവരെ ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചിട്ടില്ലെന്നും വിസ ലഭിച്ചതിന് ശേഷമായിരിക്കും താരം ഇന്ത്യയിലേക്ക് വരിക എന്നാണ് ഗോവയിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ മാർക്കസിന്റെ അപ്ഡേറ്റ്. എന്തായാലും ഈ മാസം അവസാനത്തോടെയാണ് സൂപ്പർ താരത്തിന്റെ വരവ് ആരാധകർ പ്രതീക്ഷിക്കുന്നത്.