കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ ആറാം പോരാട്ടത്തിൽ ഇന്ന് ബംഗളുരു എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ്. രാത്രി 7:30 ന് കൊച്ചിയിലാണ് മത്സരം. ബദ്ധവൈരികളായ ബെംഗളുരുവിനോട് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക നൽകുന്ന ഒരു വാർത്ത ഇപ്പോൾ പുറത്ത് വരികയാണ്. .
കഴിഞ്ഞ ദിവസം നടന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സെക്ഷനിൽ നോവ പങ്കെടുക്കാത്തതാണ് ആരാധകർക്ക് ആശങ്ക നൽകുന്നത്. ബംഗളുരു എഫ്സിക്കെതിരെയുള്ള മത്സരത്തിന് മുമ്പ് നടക്കുന്ന അവസാന പരിശീലന സെക്ഷനാണ് ഇന്നലെ നടന്നത്. ഈ സെക്ഷനിലാണ് നോവയുടെ അസാന്നിധ്യം.
സാധാരണ ഗതിയിൽ തൊട്ടടുത്ത മത്സരത്തിനുള്ള മുഴുവൻ സ്‌ക്വാഡും അവസാന സെക്ഷൻ പരിശീലനം നടത്താറുണ്ട്. എന്നാൽ നോവ ഈ സെക്ഷനിൽ പങ്കെടുക്കാത്തത് ആരാധകർക്ക് ആശങ്ക നൽകുന്നു. സാധാരണ ഗതിയിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്ന താരങ്ങളോ പരിക്കേറ്റ താരങ്ങളോ ആണ് ഇത്തരത്തിൽ പരിശീലന സെക്ഷനിൽ പങ്കെടുക്കാതിരിക്കുന്നത്.
എന്നാൽ നോവയ്ക്ക് പരിക്കേറ്റതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ നോവയ്ക്ക് പരിക്കുള്ളതായി പരിശീലകൻ സ്റ്റാറേയും വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യങ്ങളിൽ പങ്ക് വെച്ച ട്രെയിനിങ് സെക്ഷനിൽ നോവയുടെ ചിത്രം ഉണ്ടെങ്കിലും അത് കഴിന ദിവസം നടന്ന പരിശീലന സെക്ഷനല്ല
നോവ പരിശീലന സെക്ഷനിൽ പങ്കെടുക്കാത്തതും ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്താതും ആശങ്കകൾ വര്ധിപ്പിക്കുന്നുണ്ട്.